നിലവാരമില്ലായ്‌മ എ ന്തെന്നറിയാൻ സ്വയം കണ്ണാടിയിൽ നോക്കാൻ പിണറായി വിജയനോട് വി.ഡി സതീശൻ....

നിലവാരമില്ലായ്‌മ എ ന്തെന്നറിയാൻ സ്വയം കണ്ണാടിയിൽ നോക്കാൻ പിണറായി വിജയനോട് വി.ഡി സതീശൻ....
Oct 7, 2024 10:51 PM | By PointViews Editr


തിരുവനന്തപുരം: മുഖ്യമന്ത്രിയാണെങ്കിൽ ആരേയും പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യാമെന്നും അതെല്ലാം ഭയങ്കര സംഭവമാണെന്നും കരുതി ഭാവപ്രകടനം നടത്തുന്ന പിണറായി വിജയനും ഇതൊന്നും കണ്ടാൽ വിരളുന്നവനല്ലെന്നും വാടാ ന്ന് പറഞ്ഞാൽ പോടാ എന്ന് പറയുന്നവനാണ് എന്ന് ബോധ്യപ്പെടുത്തി കൊടുത്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിൽ നേരിട്ടുള്ള യുദ്ധം കണ്ടാണ് ഇന്നത്തെ നിയമസഭാ പിരിഞ്ഞത്. ഭരണ-പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരയുകയായിരന്നു എന്ന് സാരം. പതിനഞ്ചാം കേരള നിയമസഭയുടെ പ ന്ത്രണ്ടാം സമ്മേളനം പ്രതിപക്ഷ പ്രതിഷേധ ത്തോടെയാണ് തുടങ്ങിയത്. നക്ഷത്രം ശരിയല്ലാത്തതിനാൽ സ്പീക്കർ മാത്രമാകേണ്ടി വന്ന ഒരാൾ പ്രതിപക്ഷ അംഗങ്ങൾ സമർപ്പിച്ച നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ നക്ഷത്ര ചിഹ്നം ഇല്ലാത്ത ചോദ്യങ്ങളാക്കി മാറ്റിയതിനെ ന്യായീകരിച്ചതോടെയാണ് സഭയിൽ രാവിലെ തന്നെ പ്രതിപക്ഷ നേതാവ് വിമർ ശനം ഉന്നയിച്ചത്.

മന്ത്രിമാർ ചോദ്യത്തിന് ഉത്തരം നൽകാതിരി ക്കാനാണ് ഇത്തരത്തിൽ നടപടിയെങ്കിൽ പ്ര തിപക്ഷം ചോദ്യം ചോദിക്കില്ലെന്ന് തീരുമാനി ക്കേണ്ടി വരുമെന്ന പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന വന്നു. സ്‌പീക്കറുടെ മുൻകാല റൂളിംഗുകൾ ലംഘിച്ചു കൊണ്ടുള്ളതാണ് നടപടി യെന്നും വി.ഡി. സതീശൻ പറഞ്ഞതോടെ സ്‌പീക്ക ർ ന്യായീകരണത്തിന് തുനിഞ്ഞു. ഭരണപക്ഷ എംഎൽഎമാർ സമ ർപ്പിക്കുന്ന നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ ച ട്ടം 36(2) പ്രകാരം നക്ഷത്ര ചിഹ്നമിടാത്ത ചോ ദ്യമാക്കി മാറ്റിയിട്ടുണ്ട്, പ്രതിപക്ഷ നേതാവി ന്റെ പരാതി നോട്ടീസുകളുടെയും അഭ്യൂഹങ്ങളുടെയും അ ടിസ്ഥാനത്തിലും, തദ്ദേശീയ പരിഗണന മാത്ര മുള്ളത് പരിഗണിച്ചാണ് നക്ഷത്ര ചിഹ്നം ഒഴി വാക്കിയിട്ടുള്ളത്, ഇതിൽ മനപൂർവമായ ഒരു വീഴ്ച്‌ചയും സംഭവിച്ചിട്ടില്ലെന്നും ഒക്കെയായിരുന്നു സ്‌പീക്കറുടെ ന്യായീകരണം.


ചോദ്യം സംബന്ധിച്ച നോട്ടീസിന് സഭയിൽ മ റുപടി പറയുംവരെ പ്രതികരണമോ പ്രചാരണ മോ പാടില്ലെന്ന നിയമസഭാ പട്ടവും സ്‌പീക്കർ സഭയിൽ ഓർമിപ്പിച്ചു. എന്നാൽ സ്‌പീക്കറുടെ വിശദീകരണത്തിൽ തൃപ്‌തരാകാതെ പ്രതിപ ക്ഷം പ്രതിഷേധിച്ചു.

ക്രമസമാധാനച്ചുമതലയുള്ള എഡിജിപി ആർ എസ്എസ് നേതാക്കളെ കണ്ട വിഷയം പ്രാധാ ന്യമുള്ള ചോദ്യമല്ലെന്നാണോ സ്‌പീക്കർ പറയുന്നതെന്ന് വി.ഡി. സതീശൻ ചോദിച്ചു. പി ന്നാലെ, പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡും ബാനറുമു യർത്തിയും പ്രതിഷേധിച്ചു. ഇതിനിടെ മുഖ്യമ ന്ത്രി മറുപടി പ്രസംഗം തുടർന്നു.

പ്രതിപക്ഷ അംഗങ്ങൾ കൂട്ടായി ബഹളം ഉണ്ടാ ക്കിയപ്പോൾ 'ആരാണ് പ്രതിപക്ഷ നേതാവ്?' എന്നായിരുന്നു സ്പ‌ീക്കറുടെ ചോദ്യമുണ്ടായത്. സഭയിൽ പഞ്ചപാവ മായും നിശബ്ദനായും മാത്രം ഇരുന്നിട്ടുള്ള ആളെന്ന നിലയിൽ സ്പീക്കർ ചോദിച്ച ചോദ്യത്തിൻ്റെ നിലവാരത്തിന് പ്രത്യേക അഭിന്ദനമർഹിക്കുന്നതാണ്. സ്‌പീക്കറുടെ ചോദ്യത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതിപക്ഷ നേതാവ് പ്രതികരിച്ചെ ങ്കിലും ആ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കി കാരണം അതവിടെ ഉണ്ടായാൽ ഭാവിയിലെ ജനപ്രതിനിധികൾ ആ ചരിത്രമറിഞ്ഞ് മൂക്കത്ത് വിരൽ വെക്കേണ്ടി വന്നെങ്കിലോ എന്ന് ബഹുമാന്യ സ്പീക്കർ ഓർത്തുനോക്കിയിരിക്കും.

തന്റെ പദവിക്ക് അപമാനകരമായ ചോദ്യമാണ് സ്‌പീക്കർ ചോദിച്ചതെന്ന് സതീശൻ കുറ്റപ്പെടു ത്തി. പ്രതിപക്ഷത്തിൻ്റെ അവകാശമാണ് സ്പീ ക്കർ ഹനിച്ചത്. ഭരണപക്ഷത്തിന് സ്പീക്കർ കുട്ടുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർ

നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച അംഗങ്ങ ൾ സ്പ‌ീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്തി. പ്രതിപക്ഷ അംഗങ്ങൾക്ക് ഈ ഘട്ടത്തിൽ ചോദ്യം ചോദിക്കാൻ സ്‌പീക്കർ അവസരം നൽകിയില്ല. ഇത് സംബന്ധിച്ച് ചോദ്യമുയർന്നപ്പോൾ സീറ്റിൽ പോയിരുന്നാൽ മാത്രമേ മൈക്ക് ഓൺ ചെയ്യൂ എന്നും മുൻപൊരിക്കലും സഭയിൽ മിണ്ടുകയോ എഴുന്നേറ്റു നിൽക്കുകയോ പോലും ചെയ്തിട്ടില്ലാത്ത സ്‌പീക്കർ നിലപാടെടുത്തു. ഇതോടെ പ്രതിപക്ഷ നേതാവ് ഇടപെട്ട് പ്രതി പക്ഷ അംഗങ്ങളോട് സീറ്റുകളിലേക്ക് മടങ്ങാ ൻ ആവശ്യപ്പെട്ടു.

ഇത് തന്നെ മാന്യനാകാനുള്ള അവസരമെന്ന് കരുതിയ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് സ്‌പീക്കറെ അപമാനിച്ചു വെന്ന് കുറ്റപ്പെടുത്തി കത്തിക്കയറാനുള്ള ശ്രമം തുടങ്ങി.. സഭയുടെ ച രിത്രത്തിൽ ഇതുവരെയുണ്ടാകാത്ത അധി ക്ഷേപ വാക്കുകളാണ് സ്‌പീക്കറെക്കുറിച്ച് പ്ര തിപക്ഷനേതാവ് പറഞ്ഞത് എന്നായി ഇന്ദ്രചന്ദ്രൻ. കൂടെയൊരു തമാശയും പറഞ്ഞു - പരസ്‌പര ബഹുമാനം നിലനിർത്തണം എന്ന്. അത് കഴിഞ്ഞു സ്വതസിദ്ധമായ ശൈലി നഷ്ടപ്പെടാതെ നിലവാരത്തെപ്പറ്റിയുള്ള തൻ്റെ കാഴ്ചപ്പാടുമായാണ് പിണറായി വിജയൻ കത്തിക്കയറിയത്. നിലവാരമില്ലാത്ത പ്ര തിപക്ഷ നേതാവാണ് താനെന്ന് അദ്ദേഹം തെ ളിയിച്ചു അതിന്റെ് മൂർധന്യദിശയാണ് ഇപ്പോ ൾ കണ്ടത്, എത്രമാത്രം അധഃപതിക്കാം എന്നാ ണ് പ്രതിപക്ഷ നേതാവിൻ്റെ വാക്കുകൾ തെളി യിക്കുന്നത്, സഭ ഇത് അവജ്ഞയോടെ തള്ളു ന്നു, ഒരുതരത്തിലും അംഗീകരിക്കാൻ കഴിയി ല്ലെന്നും ഒക്കെയുള്ള ഡയലോഗുമായാണ് പിണറായി വിജയൻ വി.ഡി. സതീശനെ നേരിട്ടത്.


ഒരു ചോദ്യവും വെട്ടിയിട്ടില്ലെന്നും, ഒരു ചോദ്യ ത്തിനും ഉത്തരം മറച്ചു വെക്കേണ്ടതില്ലെന്നും ഒക്കെ കൂടി പിണറായി കൂട്ടിച്ചേർത്തു. എന്നാൽ, പിണറായി വിജയന് എക്കാലത്തും ഓർത്തു വയ്ക്കാൻ പറ്റുന്ന മാസ് ഡയലോഗുമായി ആയിരുന്നു വി.ഡി.സതീശൻ്റെ മറുപടി. പിണറായിയുടെ അഴിമതി വിരുദ്ധ പ്രസംഗം ചെകുത്താൻ വേദമോതുന്നത് പോലെയെന്ന് സതീശൻ പറഞ്ഞു. അത് കഴിഞ്ഞായിരുന്നു മാസ് ഡയലോഗ് - നിലവാരമില്ലായ്‌മ എ ന്തെന്നറിയാൻ പിണറായി വിജയൻ സ്വയം കണ്ണാടിയിൽ നോക്കണമെന്നും ഭരണപക്ഷത്തിൻ്റെ നിലവാരത്തിലേക്ക് താഴാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും ആയിരുന്നു വി.ഡി.സതീശൻ്റെ ഗംഭീര പ്രതികരണം.

ഇതോടെ, സതീശൻ കാപട്യത്തിന്റെ മൂർത്തിയാണെന്ന് പിണറായിയുടെ ഡയലോഗ്. തന്നോട് കണ്ണാടിയിൽ നോക്കാനൊന്നും പറയണ്ട, അതൊന്നും ഇങ്ങോട്ട് വേണ്ടെന്നും ഏശില്ലെന്നും ഒക്കെയുള്ള പതിവ് ഡയലോഗായിരുന്നു പിണറായി വിജയൻ്റ അതിശക്തമായ പ്രതികരണം.

മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിലു ള്ള വാക്പോരിനു പിന്നാലെ സഭയിൽ കൈ യാങ്കളിയും അരങ്ങേറി. പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിച്ചു. വാച്ച് ആൻഡ് വാർഡുമായി ഉന്തും തള്ളുമുണ്ടായി. മാത്യു കുഴൽനാടനും അൻവർ സാദത്തും ഐ.സി. ബാലകൃഷ്‌ണനും സ്‌പീക്കറുടെ ഡയസിൽ കയറി. ബഹളത്തെ തുടർന്ന് സഭ പിരിഞ്ഞു.

V. D. Satheesan told Pinarayi Vijayan to look in the mirror to see what the lack of quality is.

Related Stories
നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

Nov 15, 2024 04:35 PM

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ...

Read More >>
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
Top Stories